Posted on Feb 4, 2021

Orthodontist|Dentist|Al Lulu Medical Center|Implant Specialist|Prosthodontist|GP Medicine|Homeopathic| Hijama Specialist|

മോണരോഗം—കാരണങ്ങളും പ്രശ്‌നങ്ങളും
മോണരോഗത്തിനു വ്യത്യസ്‌തഘട്ടങ്ങളുണ്ട്. ആരംഭദശയിൽ മോണവീക്കമുണ്ടാകുന്നു. മോണകളിലുണ്ടാകുന്ന രക്തസ്രാവം ഈ ഘട്ടം (Gingivitis) തിരിച്ചറിയാനുള്ള ഒരു അടയാളമായിരുന്നേക്കാം. Later, നിങ്ങളുടെ പല്ലുകളെ താങ്ങിനിർത്തുന്ന അസ്ഥികളും മോണയും നശിച്ചുതുടങ്ങുന്നു. ഇത്തരത്തിലുള്ള മോണരോഗം മൂർധന്യാവസ്ഥയിൽ എത്തുന്നതുവരെ ലക്ഷണങ്ങൾ കാണിച്ചെന്നുവരില്ല. പെരിയോഡോൺടൈറ്റിസിന്‍റെ ചില ലക്ഷണങ്ങൾ: പല്ലിനും മോണയ്‌ക്കും ഇടയ്‌ക്കുള്ള വിടവുകൾ, ആടുന്ന പല്ലുകൾ, പല്ലുകൾക്ക് ഇടയിൽ രൂപപ്പെടുന്ന വിടവുകൾ, വായ്‌നാറ്റം, പിന്നിലേക്കു മാറുന്ന മോണ (മോണ വളരെയേറെ പിന്നിലേക്കു വലിഞ്ഞ് പല്ലിനു നീളംകൂടുന്നതായി തോന്നിക്കുന്ന അവസ്ഥ), മോണയിലെ രക്തസ്രാവം എന്നിവ.

മോണരോഗം നിങ്ങളെ പല രീതിയിലും ബാധിച്ചേക്കാം. മോണരോഗം നിമിത്തമുള്ള വേദനയും പല്ല് നഷ്ടപ്പെടുന്നതും, ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നതിനും അത്‌ ആസ്വദിക്കുന്നതിനും ഉള്ള നിങ്ങളുടെ പ്രാപ്‌തി കുറച്ചേക്കാം. അത്‌ നിങ്ങളുടെ സംസാരത്തെയും മുഖത്തിന്‍റെ ആകൃതിയെയും മാറ്റിയേക്കാം. പഠനങ്ങൾ വെളിപ്പെടുത്തുന്നത്‌ അനുസരിച്ച്, വായുടെ ആരോഗ്യം ശാരീരിക ആരോഗ്യവും ആയി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ മോണയുടെ ആരോഗ്യം വിലയിരുത്താൻ വിദഗ്‌ധനായ ഒരു ദന്ത ഡോക്‌ടറെ കാണുന്നത്‌ ബുദ്ധിയായിരിക്കും. Gingivitis #SharjahDentist
Contact Us
Message sent. We'll get back to you soon.