Posted on 19-Oct-2019

Orthodontist|Dentist|Al Lulu Medical Center|Implant Specialist|Prosthodontist|GP Medicine|Homeopathic| Hijama Specialist|

ഷാര്‍ജയില്‍ രണ്ടാഴ്ച സൗജന്യ ആരോഗ്യ പരിശോധന/ ഹെല്‍ത്ത് ചെക് അപ്പ്

ഷാര്‍ജ- പ്രവാസികള്‍ക്കിടയില്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും ഹൃദയാരോഗ്യത്തെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കാന്‍ സൗജന്യ ആരോഗ്യപരിശോധനയുമായി ഷാര്‍ജ അല്‍ ലുലു മെഡിക്കല്‍ സെന്റര്‍. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന കാംപെയിന്റെ ഭാഗമായി ബ്ലഡ് ഷുഗര്‍, പ്രഷര്‍, ബിഎംഐ അടക്കം സൗജന്യമായി പരിശോധിക്കാം. ഒക്ടോബര്‍ 20നു ആരംഭിക്കുന്ന പരിശോധനയ്ക്ക് ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോക്ടര്‍ ഷഹനാസ് ഹുസൈനാണ് നേതൃത്വം നല്‍കുന്നത്.

ആരോഗ്യസംരക്ഷണത്തിന്റെയും വ്യായാമത്തിന്റെയും കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യ പരിശോധനകളുടെയും പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി യുഎഇ ആരോഗ്യ മന്ത്രാലയം തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള പിന്തുണയെന്ന നിലയ്ക്കാണ് സൗജന്യ പരിശോധനാ കാംപെയിന്‍ ഒരുക്കുന്നതെന്ന് ലുലു മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സറീനാ മൂര്‍ക്കന്‍ പറഞ്ഞു.

ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് സൗജന്യ പരിശോധന . നവംബര്‍ 4 വരെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 065646252 എന്ന നമ്പറില്‍ ബന്ധപ്പെടുക
Contact Us
Message sent. We'll get back to you soon.